ഷോട്ടോക്കാന്‍ കരാട്ടെ അക്കാദമി വാര്‍ഷികം
1578973
Saturday, July 26, 2025 6:43 AM IST
കൊല്ലം : ജെകെഎംഒ കൊല്ലം തിരുവനന്തപുരം വിഭാഗമായ ഷോട്ടോക്കാന്‍ കരാട്ടെ ആന്‍ഡ് സ്പോര്‍ട്സ് അക്കാദമിയുടെ പതിനെട്ടാം വാര്‍ഷികവും ബ്ലാക്ക് ബെല്‍റ്റ് ജേതാക്കളുടെ അവാര്‍ഡ് വിതരണവും മേയര്‍ ഹണി ബെഞ്ചമിന്‍ ഉദ്ഘാടനം ചെയ്തു.
അക്കാദമി പ്രസിഡന്റ് ചാള്‍സ് മോഹന്‍ മെന്‍ഡസ് അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ തലവന്‍ ഷിഹാന്‍ ഡോ. ഷാജി എസ്. കൊട്ടാരം, ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ, അക്കാദമി ജനറല്‍ സെക്രട്ടറി വിക്രമന് നായര്‍, ജെ കെഎം ഒ ബഹറിന്‍ തലവന്‍ അബ്ദുള്ള അഹമദ്,ഡെപ്യൂട്ടി മേയര്‍ എസ്.ജയന്,
കരുതല്‍ ഡോജോ അഡ്മിനിസ്ട്രേറ്റര്‍ ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, എസ്.ഷാജി, കെ. മോഹന്‍കുമാര്‍, വിജയി വി. നായര്‍, ചോയ്സ് മുരളി, സഗീഷ് ഗോവിന്ദന് തുടങ്ങിയവര്‍ പ്രസംഗിച്ചു.