വാനര ശല്യത്തിൽ പൊറുതിമുട്ടി നാട്; വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചു
1226468
Saturday, October 1, 2022 12:31 AM IST
ചമ്പക്കര: ഒരാഴ്ച മുന്പാണ് കുരുങ്ങന്മാരുടെ സംഘം മാന്തിരുത്തി, ചമ്പക്കര, ആനക്കല്ലുങ്കൽ മേഖലയിലെത്തിയത്.
ആദ്യം കണ്ടവർ പഴവും പലഹാരങ്ങളുമൊക്കെ നൽകി സന്തോഷിപ്പിച്ചു. പിന്നീട് പ്രദേശത്തുനിന്നും പോകാതായതോടെ ജനങ്ങൾക്കു തലവേദനയായി. കൃഷി നശിപ്പിക്കുക, വാട്ടർടാങ്കുകളിൽ ഇറങ്ങി കുളിക്കുക, ഉണക്കാനാട്ടിരിക്കുന്ന തുണികൾ പെറുക്കി കൊണ്ടുപോകുക തുടങ്ങി ശല്യം രൂക്ഷമായി.
ആനക്കല്ലുങ്കൽ ഭാഗത്തെ ഒരു കൃഷിയിടത്തിൽ നട്ട കപ്പ കൂട്ടത്തോടെ പിഴുതുമാറ്റി. വാഴക്കുലകളും, പച്ചക്കറികളും നശിപ്പിച്ചു. വീടുകളിൽ കയറി കിട്ടുന്ന സാധനങ്ങളെല്ലാം എടുത്തുകൊണ്ട് പോകുന്നതും പതിവാണ്. ശല്യം രൂക്ഷമായതോടെ നാട്ടുകാർ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു.
പ്ലാച്ചേരിയിൽനിന്നും വന്ന സംഘം പ്രദേശം സന്ദർശിച്ച് കുരങ്ങുകളെ പിടികൂടാനായി കൂടുകൾ സ്ഥാപിച്ചു.