യു​വാ​വി​നെ കൊ​ല്ലാൻ ശ്രമം: പ്രതി പി​ടി​യി​ൽ
Saturday, December 3, 2022 12:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: തൃ​​ക്കൊ​​ടി​​ത്താ​​ന​​ത്ത് ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ യു​​വാ​​വി​​നെ കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച കേ​​സി​​ൽ ഒ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. കു​​റു​​മ്പ​​നാ​​ടം ഭാ​​ഗ​​ത്ത് പു​​തു​​ച്ചി​​റ റ്റോ​​ജി വ​​ർ​​ഗീ​​സി (26) നെ​​യാ​​ണ് തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.
ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി 10നു ​​ബൈ​​ക്കി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്ന മാ​​ട​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യാ​​യ അ​​ല​​ക്‌​​സി​​നെ​​യാ​​ണ് കൊ​​ല​​പ്പെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. അ​​ല​​ക്‌​​സി​​ന്‍റെ ബൈ​​ക്ക് മാ​​ട​​പ്പ​​ള്ളി എ​​ഴു​​ത്തു​​പ​​ള്ളി ഭാ​​ഗ​​ത്തു ത​​ട​​ഞ്ഞു​​നി​​ർ​​ത്തി ക​​യ്യി​​ൽ ക​​രു​​തി​​യി​​രു​​ന്ന കു​​പ്പി​​ഗ്ലാ​​സ് കൊ​​ണ്ട് അ​​ല​​ക്‌​​സി​​ന്‍റെ ത​​ല​​യ്ക്ക​​ടി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​വ​​ർ ത​​മ്മി​​ൽ മു​​ൻ വൈ​​രാ​​ഗ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇതേത്തു​​ട​​ർ​​ന്നാ​​ണ് റ്റോ​​ജി, അ​​ല​​ക്‌​​സി​​നെ ആ​​ക്ര​​മി​​ച്ച​​ത്. അ​​ല​​ക്‌​​സി​​ന്‍റെ പ​​രാ​​തി​​യി​​ൽ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് റ്റോ​​ജി​​യെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.
തൃ​​ക്കൊ​​ടി​​ത്താ​​നം സ്റ്റേ​​ഷ​​നി​​ലെ ക്രി​​മി​​ന​​ൽ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട ആ​​ളാ​​ണ് റ്റോ​​ജി. എ​​സ്എ​​ച്ച്ഒ ഇ. ​​അ​​ജീ​​ബ്, എ​​എ​​സ്‌​​ഐ സാ​​ന്‍ജോ, സി​​പി​​ഒ​​മാ​​രാ​​യ അ​​ശോ​​ക് കു​​മാ​​ര്‍, അ​​നീ​​ഷ് ജോ​​ണ്‍, സെ​​ൽ​​വ​​രാ​​ജ്, സ​​ന്തോ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.