കുടുംബയോഗം
1262466
Friday, January 27, 2023 10:25 PM IST
പറത്താനം: കണിയാംപടിക്കൽ കുടുംബയോഗത്തിന്റെ 24-ാമത് വാർഷിക പൊതുയോഗം ഇന്നു നടക്കും. രാവിലെ 8.30ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ വിശുദ്ധ കുർബാന. തുടർന്ന് കണിയാംപടിക്കൽ കെ.ജെ. എബ്രാഹത്തിന്റെ ഭവനത്തിൽ നടക്കുന്ന വാർഷികസമ്മേളനം പറത്താനം പള്ളി വികാരി ഫാ. ജോസഫ് അറക്കൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫാ. ഏബ്രാഹം കണിയാംപടി അധ്യക്ഷത വഹിക്കും. രക്ഷാധികാരി കെ.ജെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നവവൈദികൻ ഫാ. മാത്യു കണിയാംപടിക്ക് സ്വീകരണം നൽകും.
കെ.എം. ജോസ്, ഫാ. ജോസുകുട്ടി കണിയാംപടി, ഫാ. ജോസ് കണിയാംപടി, ഫാ. സെബാസ്റ്റ്യന് കണിയാംപടി, സിസ്റ്റർ ക്രിസ്തോദാസ് എംസി, സിസ്റ്റർ ഡോ. മോളി എലിസബത്ത് എഫ്എംഎ, സിസ്റ്റർ റോസ് ജോ എസ്എംഎസ്, ഡോ. ബാബു ഇട്ടിയവിരാ എന്നിവർ പ്രസംഗിക്കും.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് ഉയർന്ന വിജയം നേടിയവർ, വിവാഹ ജൂബില ആഘോഷിക്കുന്നവർ എന്നിവരെ ആദരിക്കൽ, ചികിത്സ സഹായ പദ്ധതി വിതരണം എന്നിവയും നടത്തും.