വ​ലി​ച്ചെ​റി​യ​ല്‍മു​ക്തകേ​ര​ളം പ​ദ്ധ​തി​യു​മാ​യി ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ
Sunday, January 29, 2023 10:48 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ലി​ച്ചെ​റി​യ​ല്‍ മു​ക്ത കേ​ര​ളം കാ​മ്പ​യി​ന് ന​ഗ​ര​സ​ഭ​യി​ല്‍ തു​ട​ക്ക​മാ​യി. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ മു​ഴു​വ​ന്‍ മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്ത് ആ ​സ്ഥ​ല​ങ്ങ​ള്‍ ആ​ക​ര്‍ഷ​ക​മാ​ക്കു​വാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടു​കൂ​ടി ഹ​രി​ത ക​ര്‍മ്മ​സേ​ന, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, സ്‌​കൂ​ള്‍, കോ​ള​ജ്, എ​ന്‍എ​സ്എ​സ്, എ​ന്‍സി​സി വോ​ള​ന്‍റി​യ​ര്‍മാ​ര്‍, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, വി​വി​ധ ക്ല​ബു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ റെ​യി​ല്‍വേ സി​ഗ്ന​ലി​നു സ​മീ​പം ബൈ​പ്പാ​സ് റോ​ഡി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് അ​ല​ങ്കാ​ര​ച്ചെ​ടി​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍മാ​രാ​യ കെ.​എം. ന​ജി​യ, എ​ല്‍സ​മ്മ ജോ​ബ്, അ​ഡ്വ.​മ​ധു​രാ​ജ്, കൗ​ണ്‍സി​ല​ര്‍മാ​രാ​യ റെ​ജി കേ​ള​മ്മാ​ട്ട്, ലി​സി വ​ര്‍ഗീ​സ്, സ്മി​ത സു​രേ​ഷ്, ബീ​നാ ജി​ജ​ന്‍, ഹെ​ല്‍ത്ത് സൂ​പ്പ​ര്‍വൈ​സ​ര്‍ സോ​ണ്‍ സു​ന്ദ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി സ​ന്ദേ​ശ് കു​മാ​ര്‍, ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.