പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം; അ​​നു​​സ്മ​​ര​​ണ പ്ര​​ാര്‍ഥ​​ന ന​​ട​​ത്തി
Friday, March 24, 2023 1:00 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ പ​​ള്ളി​​യോ​​ടു ചേ​​ര്‍ന്നു​​ള്ള മ​​ര്‍ത്ത് മ​​റി​​യം പ​​ള്ളി​​യി​​ലെ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം പു​​ഷ്പാ​​ലം​​കൃ​​തം.
ഇ​​ന്ന​​ലെ പ്ര​​ഭാ​​ത​​ത്തി​​ല്‍ വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും ക​​ബ​​റി​​ട​​ത്തി​​ല്‍ അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ന്നു. രാ​​വി​​ലെ 5.45ന് ​​അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ കാ​​ര്‍മി​​ക​​ത്വ​​ത്തി​​ലും ഏ​​ഴി​​ന് ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ മു​​ന്‍സെ​​ക്ര​​ട്ട​​റി​​മാ​​രു​​മാ​​ണ് വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ത്തി​​യ​​ത്.
ഇ​​ന്ന് രാ​​വി​​ലെ 9.30ന് ​​ഏ​​ഴാം ച​​ര​​മ​​ദി​​നാ​​ച​​ര​​ണ​​വും വി​​ശു​​ദ്ധ​​കു​​ര്‍ബാ​​ന​​യും പ്രാ​​ര്‍ഥ​​ന​​ക​​ളും ന​​ട​​ക്കും.

മിഷൻ പ്രോത്സാഹനം നിസ്തൂലം:
മാർ അത്തിക്കളം

ച​​​ങ്ങ​​​നാ​​​ശേ​​​രി: മാ​​​ര്‍ പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ വി​​യോ​​ഗ​​ത്തി​​ൽ സാ​​​ഗ​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം അ​​​നു​​​ശോ​​​ചി​​​ച്ചു.
മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ല്‍ പൊ​​​തു​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നു​​​വ​​​ച്ച ഭൗ​​​തി​​​ക​​​ശ​​​രീ​​​ര​​​ത്തി​​​ല്‍ മാ​​​ര്‍ അ​​​ത്തി​​​ക്ക​​​ളം ആ​​​ദ​​​ര​​​വര്‍പ്പി​​​ച്ചു ക​​​ബ​​​റ​​​ട​​​ക്ക ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ലും സ​​​ഹ​​​കാ​​​ര്‍മി​​​ക​​​നാ​​യി. മി​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും രൂ​​​പ​​​ത​​​ക​​​ള്‍ക്കും മാ​​ർ പ​​​വ്വ​​​ത്തി​​​ല്‍ ന​​​ല്‍കി​​​യ പ്രോ​​​ത്സാ​​​ഹ​​​ന​​​ങ്ങ​​​ളും സ​​​ഹാ​​​യ​​​ങ്ങ​​​ളും നി​​​സ്തൂല​​​മാ​​​ണെ​​​ന്ന് അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.