വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
1281315
Sunday, March 26, 2023 10:28 PM IST
എരുമേലി: ശക്തമായ വേനൽമഴയിൽ വീടിനു മുന്നിലെ സംരക്ഷണഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണ് മുണ്ടക്കയം-എരുമേലി സംസ്ഥാന പാതയിൽ ഗതാഗതതടസം. എരുമേലി ചരള ആനക്കല്ല് ഭാഗത്ത് സാദിഖിന്റെ വീടിന് മുന്നിലെ കരിങ്കൽക്കെട്ടാണ് ഇന്നലെ വൈകുന്നേരം ഇടിഞ്ഞത്. സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു. അയൽവാസി എം.എ. നിഷാദിന്റെ ബൈക്കാണു കല്ലുകൾ വീണ് തകർന്നത്. റോഡിലേക്ക് കല്ലുകളും മണ്ണും ചെളിയും പതിച്ചതുമൂലം ഇവ നീക്കിയതിന് ശേഷമാണ് ഗതാഗതം സാധ്യമായത്.
എലിക്കുളത്ത് ഭിന്നശേഷിക്കാരുടെ കലാമേള
ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ കലാമേള സംഘടിപ്പിച്ചു. പഞ്ചായത്തുതല ഭിന്നശേഷി ബ്രാൻഡ് അംബാസഡറായ സുനീഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. മറിയംബീവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി, വൈസ് പ്രസിഡന്റ് സിൽവി വിത്സൺ, ഷേർളി അന്ത്യാങ്കുളം, സൂര്യമോൾ, അഖിൽ അപ്പുക്കുട്ടൻ, മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ്, ദീപ ശ്രീജേഷ്, ചിന്തു ടി. കുട്ടപ്പൻ, ജിനി സുനീഷ് എന്നിവർ പ്രസംഗിച്ചു.