നെ​​​ല്ലുവി​​​ല ന​​​ല്‍കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം; യു​​​ഡി​​​എ​​​ഫ് ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സം നാ​​​ളെ
Thursday, June 8, 2023 12:53 AM IST
കോ​​​ട്ട​​​യം: ക​​​ര്‍ഷ​​​ക​​​രി​​​ല്‍നി​​​ന്നും സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല ഉ​​​ട​​​ന്‍ ന​​​ല്‍കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ പ​​​ല​​​വ​​​ട്ടം ഉ​​​റ​​​പ്പ് ന​​​ല്‍കി​​​യി​​​ട്ടും ഒ​​​രു രൂ​​​പ പോ​​​ലും കൃ​​​ഷി​​​ക്കാ​​​ര്‍ക്ക് ന​​​ല്‍കാ​​​ത്ത​​​തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ളെ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​രെ കോ​​​ട്ട​​​യം ഗാ​​​ന്ധി പ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ല്‍ യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം ന​​​ട​​​ത്തും.
യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ര്‍മാ​​​ന്‍ സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പി​​​ല്‍, ജി​​​ല്ലാ ക​​​ണ്‍വീ​​​ന​​​ര്‍ ഫി​​​ല്‍സ​​​ണ്‍ മാ​​​ത്യൂ​​​സ്, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​സീ​​​സ് ബ​​​ഡാ​​​യി​​​ല്‍, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് നാ​​​ട്ട​​​കം സു​​​രേ​​​ഷ്, ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ളാ​​​യ ടി.​​​സി. അ​​​രൂ​​​ണ്‍, റ​​​ഫീ​​​ക് മ​​​ണി​​​മ​​​ല, ടി.​​​ആ​​​ര്‍. മ​​​ധ​​​ന്‍ലാ​​​ല്‍, ടോ​​​മി വേ​​​ദ​​​ഗി​​​രി, കെ.​​​ടി. ജോ​​​സ​​​ഫ്, ത​​​മ്പി ച​​​ന്ദ്ര​​​ന്‍, നീ​​​ണ്ടൂ​​​ര്‍ പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍കും.
10ന് ​​​തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ, മാ​​​ണി സി. ​​​കാ​​​പ്പ​​​ന്‍ എം​​​എ​​​ല്‍എ, പി.​​​സി. തോ​​​മ​​​സ്, കെ.​​​സി. ജോ​​​സ​​​ഫ്, ജോ​​​യി ഏ​​​ബ്ര​​​ഹാം, ജോ​​​സ​​​ഫ് വാ​​​ഴ​​​യ്ക്ക​​​ന്‍, സ​​​ലിം പി. ​​​മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.
വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം യു​​​ഡി​​​എ​​​ഫ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ജോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.