മോ​നി​പ്പ​ള്ളി​യി​ലെ കം​പ്യൂ​ട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ടെ​സ്റ്റി​ന് കെ​ൽ​ട്രോ​ൺ ക​നി​യ​ണം
Thursday, June 8, 2023 10:41 PM IST
കു​റ​വി​ല​ങ്ങാ​ട്: ജി​ല്ല​യി​ലെ ഏ​ക കം​പ്യൂ​ട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ കെ​ൽ​ട്രോ​ൺ ക​നി​യ​ണം. പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ലെ സാ​ങ്കേ​തി​ക​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള ക​രാ​ർ കാ​ലാ​വ​ധി പി​ന്നി​ട്ട​തോ​ടെ കെ​ൽ​ട്രോ​ൺ പി​ൻ​വാ​ങ്ങി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണം.

ഒ​രു മാ​സം മു​ന്നൂ​റോ​ളം പേ​ർ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ​ത്തു​ന്ന കേ​ന്ദ്ര​മാ​ണ് ഇ​പ്പോ​ൾ പ​ണി​മു​ട​ക്കി പ​ച്ചി​ല​പ​ട​ർ​പ്പു​ക​ളി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കെ​ൽ​ട്രോ​ണു​മാ​യു​ള്ള ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്.

ഉ​ഴ​വൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യി​ൽ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളി​ൽ സാ​മ്പ​ത്തി​ക​വ​ർ​ഷം പി​ന്നി​ടു​ന്ന മാ​ർ​ച്ച് 31 വ​രെ സ​ഹാ​യം നീ​ട്ടി​ന​ൽ​കി. എ​ന്നാ​ൽ ഇ​തി​നി​ടെ ഫെ​ബ്രു​വ​രി​യോ​ടെ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ലെ കാമ​റ​യും റൂ​ട്ട​റു​മ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ഫെ​ബ്രു​വ​രി​യി​ൽ​ത​ന്നെ അ​നു​മ​തി തേ​ടി പ​ഴ​യ രീ​തി​യി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യ​തോ​ടെ കേ​ന്ദ്രം പു​ല്ലു​വ​ള​ർ​ന്ന് നാ​ടി​ന് നാ​ണ​ക്കേ​ടാ​യി​രി​ക്കു​ക​യാ​ണ്. പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​വും ക്ലാ​സു​ക​ളും ന​ൽ​കു​ന്ന​തി​നാ​യി നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെത്തി​യ കെ​ട്ടി​ടം കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ അ​ട​യാ​ള​മാ​യി നി​ൽ​ക്കു​ന്നു.