സ്കൂൾ സ​ന്ദ​ർ​ശി​ച്ചു
Wednesday, November 29, 2023 12:55 AM IST
അ​രു​വി​ത്തു​റ: ഐ​എ​സ്ആ​ർ​ഒ സീ​നി​യ​ർ സ​യ​ൻ​റി​സ്റ്റും ഗ്രൂ​പ്പ് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​ ഗി​രീ​ഷ് ശ​ർ​മ്മ ത​ന്‍റെ മാ​തൃ​വി​ദ്യാ​ല​യ​മാ​യ അ​രു​വി​ത്തു​റ സെ​​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു.

ക​ഴി​ഞ്ഞ എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക​ളാ​യ 15 കു​ട്ടി​ക​ളെ​യും ഈ ​വ​ർ​ഷം ന​ട​ന്ന ക​ലാ​കാ​യി​ക പ്ര​വൃ​ത്തി പ​രി​ച​യ ശാ​സ്ത്ര​മേ​ള​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രേ​യും ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഡോ.​ ഗി​രീ​ഷ് ശ​ർ​മ്മ പ​ങ്കെ​ടു​ത്ത​ത്.

അ​രു​വി​ത്തു​റ സെ​ന്‍റെ് ജോ​ർ​ജ് കോ​ള​ജ് പ്ര​ഫ​. റ​വ.​ ഡോ.​ ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സു​ഹ്റ അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ ഗി​രീ​ഷ് ശ​ർ​മ്മ മു​ഖ്യ പ്ര​ഭാ​ഷ​ണ​ം ന​ട​ത്തി.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ടീ​ച്ച​ർ വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു ന​ല്കി. സ്കൂ​ൾ ഈ ​വ​ർ​ഷം ത​യാ​റാ​ക്കി​യ കൈ​പ്പു​സ്ത​കം വാ​ർ​ഡു കൗ​ൺ​സി​ല​ർ ലീ​ന ജ​യിം​സ് പ്ര​കാ​ശ​നം ചെ​യ്തു.