പ​ള്ളി​യി​ല്‍ മോ​ഷ​ണ​ശ്ര​മം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, November 29, 2023 7:15 AM IST
കോ​ട്ട​യം: പൂ​മ​റ്റം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റു​പ്പ​ന്ത​റ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​ല​ശേ​രി കേ​ളൂ​ര്‍ കു​ന്നു​പ​റ​മ്പ് ജോ​ര്‍ജിനെ (56) ആ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ള്ളി​ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നേ​ര്‍ച്ച​പ്പെ​ട്ടി​യി​ല്‍നി​ന്നു പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഈ​സ്റ്റ് എ​സ്‌​ഐ അ​നി​ല്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ക്ക് വൈ​ക്കം, കു​മ​ര​കം, വി​യ്യൂ​ര്‍, നോ​ര്‍ത്ത് പ​റ​വൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ മോ​ഷ​ണ കേ​സ് നി​ല​വി​ലു​ണ്ട്.