ഡെന്റല്‍ കോളജ് അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് റിസര്‍ച്ച് ബ്ലോക്ക് ഉദ്ഘാടനം നാളെ
1396892
Saturday, March 2, 2024 6:42 AM IST
കോട്ടയം: കോട്ടയം സര്‍ക്കാര്‍ ഡെന്റല്‍ കോളജില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്ട്രേറ്റീവ് ആന്‍ഡ് റിസര്‍ച്ച് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നാളെ രണ്ടിനു നിര്‍വഹിക്കും.ഡെന്റല്‍ കോളജിന് സമീപമുള്ള മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, തോമസ് ചാഴികാടന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗം സാബു മാത്യു, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. സുജ അനി,
ആരോഗ്യസര്‍വകലാശാല പരീക്ഷാ കണ്ട്രോളര് ഡോ. എസ്. അനില്‍ കുമാര്‍, കേരള ദന്തല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, ഗവണ്മെന്റ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.കെ. ഉഷ, ഐസിഎച്ച് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, ഡെന്റല്‍ കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. എസ്. മോഹന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പങ്കെടുക്കും.
16.5 കോടി രൂപ ചെലവഴിച്ചാണ് ലോകനിലവാരത്തിലുള്ള അത്യാധുനിക ദന്താരോഗ്യ വിദ്യാഭ്യാസത്തിനുതകുന്ന നൂതന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. പ്രിന്‍സിപ്പല്‍ ഓഫീസ്, പ്രീ ക്ലിനിക്കല്‍ ലാബുകള്‍, ലൈബ്രറി, ഓഡിറ്റോറിയം എന്നിവ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനസജ്ജമാണ്. സ്കില്‍ ലാബ്, റിസര്‍ച്ച് ലാബ് തുടങ്ങിയ ആധുനിക സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ ഡെന്റൽ കോളജിലെ ആദ്യത്തെ സ്കില്‍ ലാബാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് .