കാപ്പാ ചുമത്തിയ നടപടി സര്‍ക്കാര്‍ ശരിവച്ചു
1396903
Saturday, March 2, 2024 7:05 AM IST
കോട്ടയം: നിരന്തര കുറ്റവാളികള്‍ക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടി സര്‍ക്കാര്‍ ശരിവച്ചു.
ജില്ലയിലെ നിരന്തര കുറ്റവാളികളായ ചങ്ങനാശേരി വാഴപ്പള്ളി തൈപ്പറമ്പില്‍ വിനീഷ് (32), ഏറ്റുമാനൂര്‍ നീണ്ടൂര്‍ പ്രാവട്ടം മടത്തില്‍പ്പറമ്പില്‍ അനില്‍കുമാര്‍ (മുത്തുപ്പട്ടര്- 33) എന്നിവരെ ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു.
ഇതിനെതിരെ ഇവര്‍ കാപ്പ ഉപദേശക സമിതിയില്‍ അപ്പീലിനു പോയിരുന്നു. എന്നാല്‍ പ്രതികളുടെ അപ്പീല്‍ തള്ളി കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരിവച്ചു.