കൊടിക്കുന്നില്‍ സുരേഷിന്റെ ചങ്ങനാശേരി പര്യടനം ഇന്ന്
1415794
Thursday, April 11, 2024 6:56 AM IST
ചങ്ങനാശേരി: മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ഇന്ന് ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷനില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കുറിച്ചി മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തും. ഉച്ചയ്ക്ക് ഒന്നിന് ചെറുവേലിപ്പടിയില്‍ കുറിച്ചി മണ്ഡലത്തിലെ പര്യടനം പൂര്‍ത്തിയാക്കും.
2.30ന് വാഴപ്പള്ളി മണ്ഡലത്തിലെ പര്യടനം തുരുത്തി സിഎസ്ഐ പള്ളി ജംഗ്ഷനില്നിന്നുമാരംഭിക്കും. രാത്രി എട്ടിന് കുരിശുംമൂട്ടില്‍ സമാപിക്കും. 18, 23 തീയതികളില്‍ ചങ്ങനാശേരിയിലെ മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തും.