കേരളത്തില്‍ യുഡിഎഫ് ഇരുപതു സീറ്റും നേടും: കെ.സി. ജോസഫ്
1418249
Tuesday, April 23, 2024 6:22 AM IST
മാടപ്പള്ളി: കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റിലും വിജയിക്കുമെന്നും മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വന്‍വിജയം നേടുമെന്നും മുന്‍മന്ത്രി കെ.സി. ജോസഫ്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം മാടപ്പള്ളി കാര്‍മല്‍ സ്കൂള്‍ നഗറിലെ വാത്താച്ചിറ പുതുപ്പറമ്പില്‍ ഷാജിയുടെ വസതില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനെതിരേയും സംസ്ഥാനത്ത് വിധിയെഴുത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്തുക്കുട്ടി മൂലയില്‍ അധ്യക്ഷത വഹിച്ചു. ആന്റണി കുന്നുംപുറം, പി.എച്ച്.നാസര്‍, ബാബു കുരീത്ര, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, റോസ്ലിന് ഫിലിപ്പ്, ജയശ്രി പ്രഹ്ലാദന്, ബിബിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.