ചെത്തിപ്പുഴ ആശുപത്രിയില്‍ സൗജന്യ നെഫ്രോളജി മെഡിക്കല്‍ ക്യാമ്പ്
1424867
Saturday, May 25, 2024 7:24 AM IST
ചെത്തിപ്പുഴ: സെന്റ് തോമസ് ഹോസ്പിറ്റല്‍ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്സ്പ്ലാന്റേഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ നെഫ്രോളജി മെഡിക്കല്‍ ക്യാമ്പ് 27 മുതല്‍ 31 വരെ സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന് നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗം മേധാവി കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റും റീനല്‍ ട്രാന്സ്പ്ലാന്റേഷന് ഫിസിഷ്യനുമായ ഡോ. ഹരീഷ് കെ.ജി., കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മഹേഷ് ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കും.
ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണമായും സൗജന്യമാണ്. ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25ശതമാനം ഡിസ്കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ഡോ. ലെനികുമാര് ജോസഫിന്റെ സേവനവും ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാനായി ഹോസ്പിറ്റല്‍ ഡയാലിസിസ് യൂണിറ്റ് 24 മണിക്കൂറും പൂര്‍ണസജ്ജമാണ്. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് ഫോണ്‍ നമ്പര്‍: 0481 272 2100.