ആർക്കുംവേണ്ട, എടുക്കാച്ചരക്കായി നെല്ലും കച്ചിയും
1425188
Sunday, May 26, 2024 11:39 PM IST
കോട്ടയം: നെല്ലും കച്ചിയും കര്‍ഷകര്‍ക്ക് ബാധ്യതയായി. അപ്പര്‍ കുട്ടനാട്ടിലെ പുഞ്ച കൊയ്ത്ത്
അടുത്തയാഴ്ച അവസാനിക്കാനിരിക്കെ നെല്ല് ഏറ്റെടുക്കാതെ മില്ലുകള്‍ പിന്മാറുകയാണ്. മൂന്നു മാസം മുന്‍പ് വിറ്റ നെല്ലിന് പണം ബാങ്കുകളില്‍ ലഭിച്ചു തുടങ്ങിയിട്ടുമില്ല. വിളവെടപ്പു കഴിഞ്ഞാല്‍
രണ്ടാഴ്ചയ്ക്കുള്ളില്‍ പണം നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല.
കൊയ്ത്തിനുശേഷം യന്ത്രത്തില്‍ ഉരുട്ടിക്കെട്ടിയ കച്ചി പാടങ്ങളില്‍ നനഞ്ഞുപോവുകയാണ്. തമിഴ്നാട്ടില്‍നിന്ന് ഇടനിലക്കാര്‍ എത്തിക്കുന്ന കച്ചിക്കാണ് ഫാമുകളില്‍ ഡിമാന്‍ഡ്. മാത്രവുമല്ല കൊടുംവേനല്‍ വന്നതോടെ നിരവധി കര്‍ഷകര്‍ മാടുകളെ വില്‍ക്കുകയും ചെയ്തു. മഴയ്ക്കു പിന്നാലെ കച്ചി തീയിടാനോ കരുതിവയ്ക്കാതെ സാധിക്കാതെ കര്‍ഷകര്‍ വലയുകയാണ്.