ചിറക്കടവ് പഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷി തുടങ്ങി
1436553
Tuesday, July 16, 2024 10:38 PM IST
പൊൻകുന്നം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ആറ് പഞ്ചായത്തിൽ നടപ്പാക്കുന്ന ചെണ്ടുമല്ലി കൃഷിയുടെ ചിറക്കടവ് പഞ്ചായത്തുതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു.
വാളിപ്ലാക്കൽ വി.ജെ. മനൂപ് സൗജന്യമായി ചിറക്കടവ് ഗ്രാമദീപം വായനശാലയ്ക്ക് വിട്ടുനൽകിയ സ്ഥലത്താണ് വായനശാലാ പ്രവർത്തകർ കൃഷി ആരംഭിച്ചത്. അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് 30,000 തൈകളാണ് കർഷകർക്കും ഗ്രൂപ്പുകൾക്കുമായി ബ്ലോക്കിൽ വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, ബി. രവീന്ദ്രൻ നായർ, മിനി സേതുനാഥ്, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ജോസഫ്, കെ.ജി. രാജേഷ്, പി.എൻ. സോജൻ, ടി.ആർ. സ്വപ്ന, ശ്രീജ മോഹൻ, ടി.പി. ശ്രീലാൽ, മിഥുൻലാൽ, സരിത ജോർജ്, കെ. ബാലചന്ദ്രൻ, അരുൺ എസ്. നായർ, കെ.കെ. ശ്രീധരൻപിള്ള, ജോസ് സിറിയക് എന്നിവർ പ്രസംഗിച്ചു.