തട്ടാവേലി-ആലിൻചുവട് റോഡ് വീതികൂട്ടി പുനർനിർമിക്കും
1438359
Tuesday, July 23, 2024 2:33 AM IST
തലയോലപ്പറമ്പ്: നീർപ്പാറ-തട്ടാവേലി-തലയോലപ്പറമ്പ് റോഡിലെ തട്ടാവേലി മുതൽ ആലിൻചുവട് വരെയുള്ള ഭാഗം വീതി കൂട്ടി പുനർനിർമിക്കാൻ പദ്ധതി തയാറാകുന്നു. തട്ടാവേലി പാലത്തിനും ആലിൻചുവടിനുമിടയിലുള്ള 160 മീറ്റർ ദൂരമാണ് എട്ടു മീറ്റർ വീതിയിൽ പുനർനിർമിക്കുന്നത്. 15 ഭൂവുടമകളിൽ നിന്നായി എട്ട് സെന്റോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.
തട്ടാവേലി-ആലിൻചുവട് ഭാഗം വീതികൂട്ടി പുനർനിർമിക്കാൻ 2019ൽ എട്ടുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ചെമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് തലയോലപ്പറമ്പ്, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നതിനുള്ള റോഡാണിത്.
പുനർനിർമിക്കുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം സുഗമമാകും.