കടമുറിയില്‍ യുവാവ് മരിച്ച നിലയില്‍
1438361
Tuesday, July 23, 2024 2:33 AM IST
ചങ്ങനാശേരി: തെങ്ങണ മാര്‍ക്കറ്റിനോടു ചേര്‍ന്ന കടമുറിയില്‍ യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടു. ഇല്ലിമൂട് കണ്ടത്തിപ്പറമ്പില്‍ റോബിനെ (റിന്റു-50)യാണ് ഇന്നലെ രാവിലെ 7.30 ഓടെ മരിച്ചനിലയില്‍ കണ്ടത്. ചികിത്സാ രേഖകള്‍ കൈവശം ഉണ്ടായിരുന്നു. സമീപത്തെ സിസിടിവി കാമറ പോലീസ് പരിശോധിച്ചു. സംഭവത്തില്‍ ദുരുഹതയില്ല. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.