മരണാനന്തര ചടങ്ങുകൾക്ക് ഭാര്യാവീട്ടിലെത്തിയ യുവാവ് മുങ്ങിമരിച്ചു
1438530
Tuesday, July 23, 2024 10:49 PM IST
കൊല്ലാട്: ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി എത്തിയ യുവാവ് കൊടുരാറ്റിൽ മുങ്ങി മരിച്ചു. കൊല്ലാട് നാൽക്കവല സ്വദേശി വാഴപ്പള്ളിൽ കെ. ഷിജി (45) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് സംഭവം. കൊല്ലാട് കളത്തിൽകടവിന് സമീപം ഭാര്യാപിതാവിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ഷിജി. ചടങ്ങുകൾക്കുശേഷം വീടിന് മുന്പിലുള്ള ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാർ ഫയർഫോഴ്സിലും ഈസ്റ്റ് പോലീസിലും വിവരമറിയിച്ചു. തുടർന്ന് കോട്ടയത്തു നിന്നെത്തിയ സ്കൂബാ ടീം ഏഴോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊല്ലാട് നാൽക്കവലയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഷിജി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് നാലിന് വിട്ടുവളപ്പിൽ. ഭാര്യ: രമ്യ. മകൻ: ശ്രീദർശൻ.