പാലാ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ പിജി പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നത റാങ്കുകള്‍ കരസ്ഥമാക്കി. 15 ബിരുദാനന്തരബിരുദ കോഴ്സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്. യുജിസി, നെറ്റ് പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ഥികള്‍ക്കു സാധിച്ചു.
2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന് സെറിമണി കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. ജോസ് പനച്ചിപ്പുറം, റവ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, എംജി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റംഗം പ്രഫ. ജോജി അലക്സ്, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ബേബി സെബാസ്റ്റ്യന്‍ തുടങ്ങിയവർ നേതൃത്വം നല്കി. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്മെന്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്കി.