പൈക്കാട് ജംഗ്ഷനിൽ പുത്തൻ ട്രാൻസ്ഫോർമർ
1576603
Friday, July 18, 2025 2:59 AM IST
മണ്ണയ്ക്കനാട്: മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പത്താം വാർഡിലെ നെടുമ്പാറ, വട്ടപ്പാറ, പടിക്കുഴ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. 150 ഓളം കുടുംബാംഗങ്ങൾക്ക് ആശ്വാസമേകി പൈക്കാട് ജംഗ്ഷനിൽ പുതിയ ട്രാൻസ്ഫോർമർ പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ബെനറ്റ് പി. മാത്യു അധ്യക്ഷത വഹിച്ചു. ജോസഫ് ജോസഫ്, സലിമോൾ ബെന്നി, ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.