ദൈവദാസന് മാര്‍ കാവുകാട്ടിന്റെ 121-ാം ജന്മദിനാചരണം
1576881
Friday, July 18, 2025 7:06 AM IST
ചങ്ങനാശേരി: ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ 121-ാം ജന്മദിനം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലുള്ള മര്‍ത്ത്മറിയം കബറിട പള്ളിയില്‍ ആചരിച്ചു. അതിരൂപത വികാരി ജനറാൾ മോണ്‍. സ്കറിയാ കന്യാകോണില്‍ തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി ദൈവദാസന്റെ കബറിടത്തിങ്കല്‍ പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകള്‍ നടത്തി. നേര്‍ച്ചഭക്ഷണം കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ആശീര്‍വദിച്ചു.
നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജോണ്‍ പ്ലാത്താനം, കത്തീഡ്രല്‍ പള്ളി അസിസ്റ്റന്റ് വികാരിമാര്‍, കൈക്കാരന്മാര് എന്നിവര്‍ വിവിധ പരിപാടികള്‍ക്കു നേതൃത്വം നല്കി.