ഉമ്മന്‍ ചാണ്ടി അനുസ്മരണം
1576612
Friday, July 18, 2025 2:59 AM IST
മുണ്ടക്കയം: പകരക്കാരനില്ലാത്ത നീതിമാനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി അംഗം റോയ് കെ.പൗലോസ് പറഞ്ഞു. പെരുവന്താനം ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കയം മുപ്പത്തഞ്ചാംമൈലില് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് കെ.ആര്. ജയന് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് രാജു മാട്ടുക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ സിറിയക് തോമസ്, പി.ആര്. അയ്യപ്പന് എന്നിവര്‍ കിറ്റുകൾ വിതരണം നടത്തി. മികച്ച ആരോഗ്യ പ്രവര്‍ത്തന അവാര്‍ഡ് ജേതാക്കളായ പെരുവന്താനം പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, നേതൃത്വം നല്കിയ പഞ്ചായത്ത് ഭരണ സമിതി എന്നിവര്‍ക്ക് ഉമ്മന്‍ ചാണ്ടി സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നീറ്റ് പരീക്ഷയില്‍ കേരളത്തില്‍നിന്ന് അഞ്ചാം റാങ്കു നേടിയ ചെല്‍സി എസ്. തെരേസ, കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമാര്‍, മുന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജോര്‍ജ് കൂറുമ്പുറം, ഷാജഹാന് മഠത്തില്‍, വി.സി. ജോസഫ് വെട്ടിക്കാട്ടിൽ, ടി.എന്‍. മധുസുദനന്‍, സണ്ണി തട്ടുങ്കല്‍, ജോണ്‍പി. തോമസ്, നിജിനി ഷംസുദീന്‍, ടോണി തോമസ്, കെ.എ. സിദ്ദിഖ്, സണ്ണി തുരുത്തിപ്പളളി, ഡൊമിന സജി, സി.ടി.മാത്യു, ശരത് ഒറ്റപ്ലാക്കല്‍, കെ.എന്‍.രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.