വാഴൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. വാ​ഴൂ​ര്‍ നെ​ടു​മാ​വി​ല്‍ താ​മ​സി​ക്കു​ന്ന ചാ​മം​പ​താ​ല്‍ പ​ന​മൂ​ട് സ്വ​ദേ​ശി കു​മ്പു​ക്ക​ല്‍ പ​രേ​ത​നാ​യ സ​ത്യ​ന്‍റെ മ​ക​ന്‍ സ​ത്യ​രാ​ജാ (ഗോ​പാ​ല​കൃ​ഷ്ണ​ന്‍, 33) ണു ​മ​രി​ച്ച​ത്. കൊ​ടു​ങ്ങൂ​രി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​ള​പ്പു​ങ്ക​ല്‍ പെ​ന്‍​ഷ​ന്‍ ഭ​വ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കൊ​ടു​ങ്ങൂ​രി​ല്‍​നി​ന്നും നെ​ടു​മാ​വി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ സ​ത്യ​രാ​ജ് സ​ഞ്ച​രി​ച്ച ബൈ​ക്കും കോ​ട്ട​യ​ത്തു​നി​ന്നും വ​ന്ന ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ത്യ​രാ​ജി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കൊ​ടു​ങ്ങൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ട്ടു. അ​മ്മ: ശ്യാ​മ​ള. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​ത്യ​ഭാ​മ, സ​ത്യ​വ​തി. മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍.