അ​യ​ര്‍ക്കു​ന്നം: അ​യ​ര്‍ക്കു​ന്നം വി​ക​സ​നസ​മി​തി ആ​റു​മാ​നൂ​ര്‍ വാ​ര്‍ഡ്, ബൂ​ത്ത് കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി, ഐ​എ​ന്‍ടി​യു​സി യൂ​ണി​യ​നു​ക​ള്‍ സം​യു​ക്ത​മാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കും.
ഇ​ന്നു രാ​വി​ലെ 6.30ന് ​ആ​റു​മാ​നൂ​ര്‍ പാ​റേ​ക്കാ​ട് ജം​ഗ്ഷ​നി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പ്രാ​ര്‍ഥ​ന, തു​ട​ര്‍ന്നു പു​ഷ്പാ​ര്‍ച്ച​ന, ല​ഘു​ഭ​ക്ഷ​ണം. ഉ​ച്ച​യ്ക്ക് ആ​റു​മാ​നൂരി​ലെ ആ​കാ​ശ​പ്പ​റ​വ അ​ന്തേ​വാ​സി​ക​ള്‍ക്ക് അ​ന്ന​ദാ​ന​വും ന​ട​ത്തും.

പ​രി​പാ​ടി​ക​ള്‍ക്ക് അ​യ​ര്‍ക്കു​ന്നം വി​ക​സ​നസ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​റ്റ​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വാ​ത​ല്ലൂ​ര്‍, സെ​ക്ര​ട്ട​റി കെ.​എ​സ്. മു​ര​ളീകൃ​ഷ്ണ​ന്‍, ജോ​യി​ന്‍റ്‍ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ഫി​ലി​പ്പ് കൊ​റ്റ​ത്തി​ല്‍, ബാ​ബു തോ​ട്ടം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്കും.