ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി
1576870
Friday, July 18, 2025 7:00 AM IST
കോട്ടയം: ജാമ്യവ്യവസ്ഥ ലംഘിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ ബംഗളൂരുവില്‍നിന്നു കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. 2020 ജൂലൈയില്‍ മോഷണത്തിനായി കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ കൊല്ലപ്പെടുത്തിയ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലിനെ (27)യാണ് പോലീസ് പിടികൂടിയത്.
കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം കോടതി നടപടികള്‍ പുരോഗമിക്കവേ ബിലാല്‍ ഒളിവില്‍പ്പോകുകയായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് വിവരം ലഭിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.