പൂവം നിവാസികള്‍ക്കു പ്രതീക്ഷ : അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് ₹ 5.1 കോടിയുടെ പുതുക്കിയ ഭരണാനുമതി
1576878
Friday, July 18, 2025 7:00 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്കിലെ പെരുമ്പഴക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് പുനര്‍നിര്‍മാണത്തിന് 5.1 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നല്കി ഉത്തരവിറങ്ങിയതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
ഈ പ്രവൃത്തി സംബന്ധിച്ച് മൂന്നരക്കോടി രൂപയുടെ ഭരണാനുമതിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് നാലു കോടി രൂപയുടെ ഭരണാനുമതിയും ഇറങ്ങിയിരുന്നു. ഈ പ്രവൃത്തി സംബന്ധിച്ച് നിരവധി തവണ ടെന്‍ഡര്‍ വിളിച്ചിരുന്നെങ്കിലും ആരും ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്തിരുന്നില്ല. അതിന്റെ കാലാവധി അവസാനിച്ച ഘട്ടത്തിലാണ് ഒരു കോടി ഒരു ലക്ഷം കൂടി അധികമായി ലഭ്യമാക്കിക്കൊണ്ട് ഇപ്പോള്‍ പുതിയ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പൂവം പ്രദേശത്തെ ചങ്ങനാശേരിയുമായി ബന്ധിപ്പിക്കുന്ന ഏക പൊതുഗതാഗത മാര്‍ഗമായതിനാല്‍ പ്രവൃത്തിയുടെ അടിയന്തര പ്രാധാന്യം അധികാരികാരികളുടെ ശ്രദ്ധയില്‍ തുടര്‍ച്ചയായി പെടുത്തിയതിന്റെ ഫലമായാണ് അധിക തുക അനുവദിക്കാന്‍ ഉത്തരവായത്.