എംസിഎച്ച്: വെള്ളക്കെട്ടിന് കാരണം പൈപ്പിന്റെ ജോയിന്റ് വിട്ടുപോയത്
1576862
Friday, July 18, 2025 6:47 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ പുതിയ സർജറി ബ്ലോക്കിലെ എ-വൺ മുറിയിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം മുകളിൽനിന്നു വരുന്ന പൈപ്പുലൈനിന്റെ എൽബോ ജോയിന്റ് വിട്ടുപോയതാണെന്ന് ആശുപത്രി അധികൃതർ.
പഴയ സർജറി ബ്ലോക്കിന്റെ ശുചിമുറി തകർന്ന് വീട്ടമ്മ മരിക്കാനിടയായതിനെത്തുടർന്ന് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആറു വാർഡുകളും ഒരു തീവ്രപരിചരണ വിഭാഗവും പ്രധാന ശസ്ത്രക്രിയാ തിയറ്ററും ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന മുറിയും പുതിയ സർജറി ബ്ലോക്കിലേക്കു മാറ്റിയിരുന്നു.
ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന സിഎസ്ആർ മുറിയിലേക്കാണ് മുകളിലത്തെ നിലകളിൽനിന്നു വെള്ളം ഒഴുകിപ്പതിച്ചത്. പൈപ്പുവെള്ളം ശക്തമായി ഒഴുകിയപ്പോൾത്തന്നെ സീലിംഗ് ഇളകിയത് എന്താണെന്ന് അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.