രാമപുരത്ത് നാലമ്പല ദര്‍ശനത്തിന് തുടക്കം
1576604
Friday, July 18, 2025 2:59 AM IST
രാമപുരം: രാമപുരം നാലമ്പലദര്‍ശന തീർഥാടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ വിവിധ ജില്ലകളില്‍നിന്ന് രാമപുരത്തെത്തിയ തീര്‍ഥാടകര്‍ക്ക് ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്കി. വിവിധ ജില്ലകളില്‍നിന്നെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ മാലയിട്ട് അദ്ദേഹം സ്വീകരിച്ചു. തന്റെ പിതാവ് കെ.എം. മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു രാമപുരം നാലമ്പല സര്‍ക്യൂട്ട് എന്ന് ജോസ് കെ. മാണി പറഞ്ഞു.
രാമപുരത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ഭരതസ്വാമി ക്ഷേത്രത്തിനു പുതിയ ഹൈമാസ്റ്റ് ലൈറ്റും അദ്ദേഹം അനുവദിച്ചു. രാമപുരത്ത് 65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം. മാണിസാറിന്റെ ഭരണകാലത്ത് നേതൃത്വം നല്‍കിയതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. രാമപുരത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഖന സ്വാമി ക്ഷേത്രത്തിലും രാവിലെ മുതല്‍ തീർഥാടകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു.
നാലമ്പലദര്‍ശനം ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി മാണി സി. കാപ്പന്. രാമപുരം കര്‍ക്കടകം ഒന്നുമുതല്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന രാമായണ മാസത്തോടനുബന്ധിച്ച് രാമപുരത്തെ നാലമ്പല ദര്‍ശനമായി ഭക്തജനങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗന്ഥരുടെയും ജനപ്രതിനിധികളുടെയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെയും യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്ത് വെളിച്ചം ഉറപ്പാക്കുന്നതിന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് തുക വകയിരിത്തിയിരിന്നതായും അദ്ദേഹം പറഞ്ഞു.