ജീവിതത്തിൽ എല്ലാ രംഗത്തും ഉമ്മൻചാണ്ടി എപ്ലസ് നേടി: മാത്യു കുഴൽനാടൻ എംഎൽഎ
1576876
Friday, July 18, 2025 7:00 AM IST
വൈക്കം: ജീവിതത്തിൽ എല്ലാ രംഗത്തും എ പ്ലസ് നേടിയ വ്യക്തിയായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ടിവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിവിപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കർമമണ്ഡലത്തിൽ നിതാന്ത പരിശ്രമത്തിലൂടെയാണ് ഉമ്മൻ ചാണ്ടി എപ്ലസ് നേടിയത്. വിദ്യാർഥികൾ അഭിരുചിക്കനുസരിച്ച് ഉപരിപഠനം നടത്തി സ്വപ്നങ്ങൾ സഫലമാക്കണമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എസ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് ഉപഹാരം നൽകി.
മോഹൻ ഡി. ബാബു, പി.ഡി. ഉണ്ണി, ബി. അനിൽകുമാർ, അഡ്വ. എ. സനീഷ്കുമാർ, ആർ. ചന്ദ്രസേനൻ, കെ.ആർ. ഷൈലകുമാർ, എസ്. സാനു, പി.എ. സുധീരൻ, ടി. അനിൽകുമാർ, ഇടവട്ടം ജയകുമാർ,ശ്രീരാജ് ഇരുമ്പേപള്ളിൽ, വർഗീസ് പുത്തൻചിറ, ആർ. റോയ്, സ്കറിയആന്റണി, ബിജു കൂട്ടുങ്കൽ, വി.ടി. സത്യജിത്ത്, സന്തോഷ് ആഞ്ഞിലിക്കൽ, രമണൻ പയറാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.