വര്‍ണക്കൂടാരമൊരുക്കി മാഞ്ഞൂര്‍ ഗവ. എല്‍പി സ്കൂള്‍
1576874
Friday, July 18, 2025 7:00 AM IST
കടുത്തുരുത്തി: പ്രീ -പ്രൈമറി രംഗത്ത് രാജ്യാന്തര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാര്‍സ് പദ്ധതിയില്‍ പത്ത് ലക്ഷം രൂപ ചെലവഴിച്ചു നടപ്പാക്കുന്ന വര്‍ണക്കൂടാരം മാഞ്ഞൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ആരംഭിച്ചു.
മോന്‍സ് ജോസഫ് എംഎല്‍എ വര്‍ണക്കൂടാരം ഉദ്ഘാടനം ചെയ്തു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, എസ്എസ്കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.ജെ. പ്രസാദ്,
കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയചന്ദ്രന്‍പിള്ള, കുറവിലങ്ങാട് ബ്ലോക്ക് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സതീഷ് ജോസഫ്, ഹെഡ്മിസ്ട്രസ് ജൂബി ജേക്കബ്, പിടിഎ പ്രസിഡന്റ് ദിനീഷ് കെ. പുരുഷോത്തമന്, അധ്യാപിക എ.ആര്. ലേഖ എന്നിവര്‍ പ്രസംഗിച്ചു.