റോബോട്ടിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സെന്റര്‍ സ്ഥാപിച്ചു
1576860
Friday, July 18, 2025 6:47 AM IST
കോട്ടയം: ബിസിഎം കോളജില്‍ യുണീക് വേള്‍ഡ് റോബോട്ടിക്സിന്റെ സഹകരണത്തോടെ റോബോട്ടിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സെന്റര്‍ സ്ഥാപിച്ചു. ഗവേഷണങ്ങള്‍ക്കും നൂതന പഠനത്തിനും വാതില്‍ തുറക്കുന്ന പ്ലാറ്റ്ഫോമായി സെന്റര്‍ പ്രവര്‍ത്തിക്കും.
വിദ്യാര്‍ഥികള്‍ക്ക് പ്രയോഗിക പരിശീലനം, വ്യവസായതലത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന അവസരങ്ങള്‍, കൂടാതെ ഇന്റര്‍ഡിസിപ്ലിനറി അനുഭവങ്ങള്‍ എന്നിവയും സെന്ററിലുണ്ടാവും. സെന്ററിന്റെ ഭാഗമായി ശില്പശാലകള്, സര്ട്ടിഫിക്കേഷന് കോഴ്സുകള്‍, ഗവേഷണ പദ്ധതികള്‍, ടെക്നോളജി ഇവന്റുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
വിദ്യാര്‍ഥികളുടെ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുകയും റോബോട്ടിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മേഖലയിലെ തൊഴില്‍ സാധ്യതകളിലേക്കുള്ള പ്രവേശന സൗകര്യമൊരുക്കുകയുമാണ് ലക്ഷ്യം.