എഎസ്ഐഎസ്സി പൊതുയോഗം കെഇ സ്കൂളിൽ ചേർന്നു
1576867
Friday, July 18, 2025 6:47 AM IST
മാന്നാനം: അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് (എഎസ്ഐഎസ്സി) പൊതുയോഗം മാന്നാനം കെഇ സ്കൂളിൽ ചേർന്നു. എഎസ്ഐഎസ്സി കേരള റീജൺ പ്രസിഡന്റ് ഫാ. സിൽവി ആന്റണി അധ്യക്ഷത വഹിച്ചു. സിഐഎസ്സി സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ജോസഫ് ഇമ്മാനുവൽ വിശിഷ്ടാതിഥിയായിരുന്നു.
എഎസ്ഐഎസ്സി കേരള റീജൺ സെക്രട്ടറിയും ട്രഷററുമായ റവ. ഡോ. ജയിംസ് മുല്ലശേരി സിഎംഐ, വൈസ് പ്രസിഡന്റ് സിസ്റ്റർ ലിൻസി ജോർജ്, ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
എൻഇപി, സ്പോർട്സ്, ഗെയിംസ്, കല, പരിസ്ഥിതി പഠനം, കരിയർ-സൈക്കോളജിക്കൽ കൗൺസലിംഗ് തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ രീതിക്ക് പ്രാമുഖ്യം കൊടുക്കുമെന്നും 2027 എത്തുമ്പോഴേക്കും പരീക്ഷകളിൽ 50 ശതമാനത്തോളം മത്സരാധിഷ്ഠിത ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള വിദ്യാഭ്യാസമായിരിക്കും നടത്തുകയെന്നും ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.