അതിരൂപത പ്രവാസി അപ്പൊസ്തലേറ്റ് 10-ാം വാര്‍ഷികവും പ്രവാസി സംഗമവും നാളെ
1576868
Friday, July 18, 2025 6:47 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പൊസ്തലേറ്റിന്റെ 10-ാമത് വാര്‍ഷികവും പ്രവാസി സംഗമവും നാളെ ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, ദേവമാതാ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പ്രവാസി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോ കാവാലം, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ലൈസമ്മ ജോസ് എന്നിവര്‍ പ്രസംഗിക്കും.
സമൂഹത്തില്‍ ക്രിയാത്മകമായ സേവനങ്ങള്‍ ചെയ്ത 13 പ്രവാസികളെയും പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രവാസികളുടെ മക്കളെയും സമ്മേളനത്തില്‍ ആദരിക്കും.