സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ കാർഷിക സെമിനാർ
1576611
Friday, July 18, 2025 2:59 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് മഹാ ജൂബിലി ഹാളിൽ കാർഷിക സെമിനാർ നടക്കും. വികാരി റവ. ഡോ. കുര്യൻ താമരശേരി ഉദ്ഘാടനം ചെയ്യും.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, കെ.എസ്. തോമസ് എന്നിവർ ക്ലാസുകൾ നയിക്കും. അന്നേദിവസം ദേശീയ കർഷക സംഘടനയായ ഇൻഫാമിന്റെ പ്രവർത്തനങ്ങൾക്ക് കത്തീഡ്രൽ ഇടവകയിൽ തുടക്കം കുറിക്കും.
ഫാ. തോമസുകുട്ടി ആലപ്പാട്ട്, ഫാ. ടോണി മുളങ്ങാശേരി, റെജി കൈപ്പൻപ്ലാക്കൽ, ജയിംസ്കുട്ടി ആശാരിപറമ്പിൽ, സെബാസ്റ്റ്യൻ കുരിശുകുന്നേൽ, മാത്യുച്ചൻ മാളിയേക്കൽ, ജിജി പുതിയിടം, സുനു മുത്തിയപ്പാറ, ജോസഫ് പണ്ടാരക്കളം, പയസ് കിഴക്കേനെടുംങ്ങട്ടിൽ എന്നിവർ നേതൃത്വം നൽകുമെന്ന് പബ്ലിസിറ്റി കൺവീനർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ അറിയിച്ചു.