ബിബിന്‍ ജയ്മോന് പൗരസ്വീകരണം
1339490
Saturday, September 30, 2023 11:57 PM IST
നെടുങ്കണ്ടം: ലോക കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി വെള്ളിമെഡല്‍ നേടിയ ബിബിന്‍ ജയ്മോന് നെടുങ്കണ്ടത്ത് പൗരസ്വീകരണം നൽകി.
ഇന്തോനേഷ്യയിലെ ജര്ക്കാത്തയില് നടന്ന ലോക കരാട്ടേ ഷിറ്റോറിയോ ചാമ്പ്യന്‍ഷിപ്പില്‍ നെടുങ്കണ്ടം സ്വദേശിയായ പായിക്കാട്ട് ബിബിന്‍ ജയ്മോന് വെള്ളി മെഡല്‍ നേടിയിരുന്നു.
നെടുങ്കണ്ടം പടിഞ്ഞാറേക്കവല വികസനസമിതി സ്റ്റേജില്‍ നടന്ന സ്വീകരണപരിപാടി എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന് ചെയര്മാന് ടി.എം. ജോണ്‍ അധ്യക്ഷത വഹിച്ചു.
കിഴക്കേക്കവലയില്നിന്നു സ്വീകരിച്ച് ജാഥയായാണ് ബിബിനെ സ്വീകരണവേദിയില്‍ എത്തിച്ചത്. ബിബിന്റെ പരിശീലകന് ഷിഹാന്‍ മാത്യു ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന് സിഇഒ സൈജു ചെറിയാന്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്, ജൂഡോ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്‍. ഗോപി, പി.എന്‍. വിജയന് , പി.കെ. സദാശിവന്, എന്‍.കെ. ഗോപിനാഥന്, റെയ്സണ്‍ പി. ജോസഫ്, ജെയിംസ് മാത്യു, ഷിജു ഉളളിരുപ്പില്, നൗഷാദ് ആലുംമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.