ഉ​റു​ദു​വി​ലും എ​ട​വ​ന​ക്കാ​ട് എ​ച്ച്ഐ​എ​ച്ച്എ​സ്എ​സ്
Friday, December 2, 2022 12:21 AM IST
പ​റ​വൂ​ർ: അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് പി​ന്നാ​ലെ ഉ​റു​ദു മ​ത്സ​ര​ങ്ങ​ളി​ലും മു​ന്നേ​റ്റം ആ​വ​ർ​ത്തി​ച്ച് എ​ട​വ​ന​ക്കാ​ട് എ​ച്ച്ഐ​എ​ച്ച്എ​സ് സ്കൂ​ൾ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ര​ച​നാ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ഇ​ന​ങ്ങ​ളി​ലും എ ​ഗ്രേ​ഡോ​ടെ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് അ​ർ​ഹ​ത നേ​ടി. ഇ​തി​ന് പു​റ​മേ പ്ര​സം​ഗം, ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി. പ​ദ്യം ചൊ​ല്ല​ലി​ലും ഗ​സ​ൽ ആ​ലാ​പ​ന​ത്തി​ലും എ ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി.