ബോട്ടിൽ നിന്നു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി
1592190
Wednesday, September 17, 2025 4:23 AM IST
ചെറായി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നു കാൽവഴുതി കടലിലേക്ക് വീണ തൊഴിലാളിയെ കാണാതായി. തമിഴ്നാട് കന്യാകുമാരി സ്വദേശി കിരു ഭരൻ യുഗൈൻ കുളന്തൈ (26) നെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ കൊച്ചിക്ക് പടിഞ്ഞാറാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
11ന് രാത്രി മുനമ്പം മിനി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ പള്ളിപ്പുറം കാവാലംകുഴി ജോംസണിന്റെ ഉടമസ്ഥതയിലുള്ള അർപ്പുതനായകി എന്ന ബോട്ടിലെ ജീവനക്കാരനാണ്. ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് കേസ് എടുത്തു.