ജില്ലാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് : വനിതാ കിരീടം നാസ് കാലടിക്ക്
1592182
Wednesday, September 17, 2025 4:23 AM IST
കൊച്ചി: ആലുവ ജീവസ് സിഎംഐ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന എറണാകുളം ജില്ലാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ ഫൈനലില്‍ നാസ് കാലടിക്ക് കിരീടം. ആലുവ മാവേലി ക്ലബ്ബിനെ 66-42 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
പുരുഷ സെമിയില്‍ റോഷന്‍സ് സെവന് സ്റ്റാര്‍ 56-28 എന്ന സ്കോറിനു കൊച്ചിയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററിനെയും സെന്‍ട്രല്‍ ജിഎസ്ടി കസ്റ്റംസ് 62-34 എന്ന സ്കോറിന് ഫ്രാഗോമാന് കൊച്ചിയെയും പരാജയപ്പെടുത്തി.