പോസ്റ്റിൽ കാറിടിച്ചു ; മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു
1592069
Tuesday, September 16, 2025 7:00 AM IST
തിരുവാങ്കുളം: ഹിൽപാലസ് റോഡിൽ നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുത പോസ്റ്റ് രണ്ടായി ഒടിഞ്ഞു. തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. ഗതാഗതക്കുരുക്കും രൂക്ഷമായി.
ഇന്നലെ വൈകുന്നേരം 4.45ഓടെ തിരുവാങ്കുളം കേശവൻപടി മോർ സൂപ്പർ മാർക്കറ്റിനടുത്തായിരുന്നു സംഭവം. വനിതാ ഡോക്ടറാണ് കാർ ഓടിച്ചിരുന്നത്. കാർ നിയന്ത്രണംവിട്ട് കടയ്ക്കുനേരെ വരുന്നതിനിടെ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ അപ്പുറത്ത് നിന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
വൈദ്യുത കമ്പികളിൽ റോഡിലേക്ക് തൂങ്ങിയ നിലയിലായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.