കൊ​ച്ചി: ആ​ലു​വ ജീ​വ​സ് സി​എം​ഐ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്ന എ​റ​ണാ​കു​ളം ജി​ല്ലാ ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ആ​ലു​വ മാ​വേ​ലി ക്ല​ബ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്സ് സെ​ന്‍റ​റി​നെ 44-29ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​വേ​ലി ക്ല​ബ് ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്.

കാ​ല​ടി എ​ന്‍​എ​സ്എ​സും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ നാ​ളെ മാ​വേ​ലി ക്ല​ബ് ഫൈ​ന​ലി​ല്‍ നേ​രി​ടും. ഇ​ന്ന് ന​ട​ക്കു​ന്ന പു​രു​ഷ സെ​മി ഫൈ​ന​ലി​ല്‍ കൊ​ച്ചി ഫ്രാ​ഗോ​മാ​ന്‍, സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി, ക​സ്റ്റം​സി​നെ നേ​രി​ടും.

ര​ണ്ടാം സെ​മി​യി​ല്‍ കൊ​ച്ചി റേ​ഷ​ന്‍​സ്, റീ​ജ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ന്‍റ​റു​മാ​യി മ​ത്സ​രി​ക്കും.