ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
1591752
Monday, September 15, 2025 4:11 AM IST
മരട്: ഗൃഹനാഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോഷ്ണാശേരിൽ ടി.വി.ഫ്രാൻസിസിനെ(66) യാണ് പാതയോരത്തെ പുൽപ്പടർപ്പുകൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അയിനി നടയ്ക്കു സമീപം ഞായറാഴ്ച വൈകിട്ട് ശോഭായാത്ര നടക്കവേയാണ് മൃതദേഹം കണ്ടത്. പോലീസെത്തി മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: സാലി.മക്കൾ: സിനൻ ഫ്രാൻസിസ് (കോപ്പി ടെക്, കൊച്ചി), ബ്ലസി. മരുമക്കൾ: നവേലി, ജോമോൻ.