കുരിമ്പനപാറയിൽ സി.എച്ച്. മുഹമ്മദ് കോയ ഗ്രൗണ്ട്
1591766
Monday, September 15, 2025 4:27 AM IST
കോതമംഗലം: നെല്ലിക്കുഴി കുരിമ്പനപാറയിൽ സി.എച്ച്.മുഹമ്മദ് കോയ ഗ്രൗണ്ട് ഉദ്ഘാടനം ഹാരീസ് ബീരാൻ എംപി നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 സെന്റ് സ്ഥലം വാങ്ങി മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിലാണ് ഗ്രൗണ്ട് നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസമോൾ ഇസ്മയിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ ഷെറഫിയ ഷിഹാബ് , നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്,
നേതാക്കളായ ബാബു ഏലിയാസ്, പി.കെ. മൊയ്തു, ഇബ്രാഹിം കവലയിൽ, മുഹമ്മദ് ഇക്ബാൽ, എ.റ്റി. പൗലോസ്, അലി പടിഞ്ഞാറേച്ചാലിൽ, കെ.എം. കുഞ്ഞുബാവ, എൻ.എം. ഷംസുദ്ദീൻ, ഷിഹാബ്, സി.ബി. സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.