പിതാവിനെ കാണാനില്ലെന്ന് പരാതി
1591750
Monday, September 15, 2025 4:11 AM IST
ചെറായി: പിതാവിനെ കാണാനില്ലെന്ന് പറഞ്ഞു മകൻ പോലീസിൽ പരാതി നൽകി. പള്ളിപ്പുറം ജനത മേപ്പറമ്പിൽ സുകുമാരനെ(62)യാണ് കാണാതായത്.
ഈ മാസം 11ന് വൈകുന്നേരം നാലിന് വീട് വിട്ട് ഇറങ്ങിയതാണ്. ഇതുവരെ തിരിച്ച് ചെല്ലാതെ വന്നപ്പോഴാണ് മകൻ പോലീസിൽ പരാതി നൽകിയത്.