എംഒഎസ്സി മെഡിക്കൽ മിഷൻ സ്ഥാപക ദിനാഘോഷം നടത്തി
1591764
Monday, September 15, 2025 4:24 AM IST
കോലഞ്ചേരി: എംഒഎസ്സി മെഡിക്കൽ മിഷന്റെ 55-ാ൦ സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സണ്ണി കെ. പീറ്റർ പതാക ഉയർത്തി. സെക്രട്ടറിയും സിഇഒയുമായ ജോയ് പി. ജേക്കബ് ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മെഡിക്കൽ കോളജ് കോൺഫറൻസ് ഹാളിൽ നടത്തിയ പൊതുസമ്മേളനത്തിൽ ആശുപത്രി വൈസ് പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപനുമായ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കേരള ആയുർവേദ വിദ്യാഭ്യാസ മുൻ ഡയറക്ടർ ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രിയിൽ 50 വർഷ സേവനം പൂർത്തിയാക്കിയ ആദ്യത്തെ സ്റ്റാഫ്അംഗവും കാന്റീൻ സർവീസസ് മാനേജറുമായ വി.എം. ട്രീസയെ ആദരിച്ചു.
കൂടാതെ 35 വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെയും പൊന്നാടയണിയിച്ചുു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആശുപതി ജീവനക്കാരുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
വിവിധ കലാകായിക മേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് ആശുപത്രി ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.