വീട് വാസയോഗ്യമാക്കി നല്കി നിർമല അലുമ്നി അസോസിയേഷൻ
1591763
Monday, September 15, 2025 4:24 AM IST
മൂവാറ്റുപുഴ: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചെങ്കിലും വാസയോഗ്യമല്ലാത്തതിനാൽ ഐരാപുരത്ത് വാടകവീട്ടില്‍ കഴിയേണ്ടി വന്ന വിധവയും, വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് താങ്ങായി നിര്‍മല അലുമിനി അസോസിയേഷന്(നാം).
ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ചാണ് വീടിന്റെ എല്ലാ പണികളും പൂര്‍ത്തീകരിച്ച് നിർമല അലുമിനി അസോസിയേഷൻ വാസയോഗ്യമാക്കി നല്‍കിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭിച്ചിട്ട് വര്‍ഷങ്ങളേറെ ആയെങ്കിലും വാതിലുകളും, ജനലുകളും ഇല്ലാതിരുന്നതിനാല്‍ താമസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്നാണ് എല്ലാ പണികളും പൂര്‍ത്തീകരിച്ച് നാം കുടുംബത്തിന് വീടിന്റെ താക്കോല്‍ കൈമാറിയത്.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വാതി രമ്യദേവ് താക്കോല്‍ കൈമാറി. നാം പ്രസിഡന്റ് ഒ.വി. അനീഷ്, സെക്രട്ടറി മൃദുല്‍ ജോര്‍ജ്, ട്രഷറര്‍ അരുണ്‍ ചന്ദ്രന്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സോണി മാത്യു മാരിക്കാലയില്, ബിജു നാരായണന്, ബബിത നെല്ലിക്കല്‍, അഖില്‍ ചന്ദ്രന്, രാജേഷ് മാത്യു, സല്മാന്, പ്രദീപ്, അമ്പിളി സോണി തുടങ്ങയവർ പങ്കെടുത്തു.