ആലുവ നഗരത്തിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളുന്നതായി പരാതി
1591747
Monday, September 15, 2025 4:11 AM IST
ആലുവ: പോലീസിന്റെ കണ്ണ് വെട്ടിച്ച് ആലുവ നഗരത്തിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളുന്നതായി പരാതി. കഴിഞ്ഞ ദിവസം ആലുവ പാലസ് റോഡിൽ അദ്വൈതാശ്രമത്തിനു മുൻപിലെ കാനയിലാണ് ജൈവമാലിന്യം നിക്ഷേപിച്ചത്. പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ശേഷം ആലുവ എംഎൽഎ ആവശ്യപ്പെട്ടു.
സാധാരണയായി പെരിയാർ വാലി ജലസേചന കനാലുകൾ കേന്ദ്രീകരിച്ചും ദേശീയ പാതയിലെ ഒഴിഞ്ഞ മേഖകളിലുമാണ് ശുചിമുറി മാലിന്യം അടക്കം തള്ളുന്നത്.
ഇവിടെയെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ ആലുവ നഗരത്തിലെ പ്രധാന റോഡുകളിൽ മാലിന്യം ഉപേക്ഷിച്ച് കടന്നു കളയുന്നത് വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാരും പരത്തി പറയുന്നുണ്ട്.
ഗവർണർ താമസിച്ച ആലുവ പാലസ് സുരക്ഷാ മേഖലയിൽ ഇത്തരം സംഭവം നടന്നത് ഗുരുതരമായ വീഴ്ചയാണെന്ന് എംഎൽഎ ദീപികയോട് പറഞ്ഞു. പോലീസ് പട്രോളിംഗ് ശക്തമാക്കണമെനും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.