നാടും നഗരവും അമ്പാടികളാക്കി ശോഭായാത്ര
1591761
Monday, September 15, 2025 4:24 AM IST
മൂവാറ്റുപുഴ: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ നടന്ന വർണാഭമായ ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കി.
വെള്ളൂർക്കുന്നം, ഉന്നക്കുപ്പ, തെക്കൻക്കോട്, നന്ദനാർപുരം, ശിവപുരം, തൃക്ക, മുടവൂർ, മുറിക്കല്ല്, കാവുംപടി, വാഴപ്പിള്ളി, കൃഷ്ണപുരം, കിഴക്കേക്കര, ഹോസ്റ്റൽപടി, എസ്എൻഡിപി ജംഗ്ഷൻ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നാരംഭിച്ച ഉപശോഭായാത്രകൾ വൈകുന്നേരം ആറിന് പിഒ ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി വെളളൂർക്കുന്നം മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
തുടർന്ന് രാത്രി 9ന് അവതാര ദീപാരാധനനയും മേൽശാന്തി പുളിക്കാപ്പറമ്പ് ഇല്ലത്ത് ദിനേശൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൃഷ്ണാഭിഷേകവും നടന്നു. സമീപ പഞ്ചായത്തുകളിൽ 23ശോഭായാത്രകൾ നടന്നു വാളകം വെട്ടിക്കാവ്, കുന്നയ്ക്കാൽ, ആവണംകോട് ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ വൈദ്യശാലപ്പടിയിൽ സംഗമിച്ച് നെടുങ്ങാൽ ക്ഷേത്രത്തിൽ സമാപിച്ചു. റാക്കാട് കാരണാട്ട്ക്കാവിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയക്കാട്ട് സമാപിച്ചു.
ആയവന, അഞ്ചൽപ്പെട്ടി തൃപ്പൂരത്ത് ക്ഷേത്രം, തോട്ടഞ്ചേരി, പറമ്പഞ്ചേരി ഇഞ്ചക്രാന്തി, ഏനാനെല്ലൂർ, മാറാടി, വടക്കൻ മാറാടി, മുളവൂർ, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, പള്ളിച്ചിറങ്ങര, കല്ലൂർക്കാട്, മഞ്ഞള്ളൂർ, വള്ളിക്കുന്ന്, മണലിപ്പീടിക, വടവുകോട്, വേങ്ങാച്ചുവട്, പാലക്കുഴ, പായിപ്ര മാനാറി എന്നിവിടങ്ങളിലും ശോഭായാത്ര നടന്നു.
പായിപ്ര ഭണ്ടാര കവലയിൽ നിന്ന് ആരംഭിച്ച ശോഭായാത്ര സൊസൈറ്റിപ്പടി, കിണറുപടി, സമഷ്ടിപ്പടി, കാവുംപടി, സ്ക്കൂൾപ്പടി, മാനാറി മില്ലുംപടി ചുറ്റി കാഞ്ഞിരക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് സാംസ്കാരിക സമ്മേളനവും ഉറിയടിയും നടന്നു.
സ്വീകരണം നൽകി ലീഗ്
മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭയാത്രയ്ക്ക് മുസ്ലിംലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റി സ്വികരണം നൽകി. ക്ഷേത്രത്തിൻ നിന്ന് ആരംഭിച്ച ശോഭയാത്ര അടൂപ്പറമ്പ് ജംഗ്ഷനിൽ എത്തിയപ്പോൾ ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശീതളപാനിയവും മധുരവും നൽകി സ്വികരിച്ചു.
സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. അലിയാർ, മുസ്ലിം ലീഗ് ആവോലി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്, ജനറൽ സെക്രട്ടറി ജമാൽ ചാലിൽ, മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി എം.എ. ഫാറുഖ്, വാർഡ് അംഗം അഷറഫ് മൈതീൻ, എം.കെ. മുഹമ്മദ്,നിജാസ് ജമാൽ, എ.കെ. ബഷീർ, ബഷീർ ചിരട്ടികാട്ടിൽ തുടങ്ങിവർ നേതൃത്വം നൽകി.